മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നിത്യാനന്ദ

ഹരിദ്വാറില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കുന്നതായി പറയപ്പെടുന്ന നിത്യാനന്ദയ്ക്ക് വേണ്ടി നിത്യാനന്ദയുടെ അഭിഭാഷകനാണ് തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നിത്യാനന്ദയ്‌ക്കെതിരെ ഭൂമി കയ്യേറ്റം, തട്ടിപ്പ്, വഞ്ചന, ബലാത്സംഗം, മതവികാരത്തെ വൃണപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളുമായി ഒന്നിലേറെ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
നിത്യാനന്ദയ്‌ക്കെതിരെ ബാംഗ്ലൂര്‍ പൊലീസ് രണ്ട് കേസുകള്‍കൂടി പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിത്യാനന്ദയുടെ ആശ്രമം ബാംഗ്ലൂരിന് അടുത്തുള്ള ബിദദിയില്‍ ആയതിനാല്‍ കേസുകളെല്ലാം ബിദദി പൊലീസിന്റെ പരിധിയിലാണ്.
ഇതിനിടെ നിത്യാനന്ദയുടെ ലൈംഗികകേളികള്‍ അടങ്ങിയ വീഡിയോ ക്ലിപ്പുകളും ഫോട്ടോകളും മാധ്യമങ്ങള്‍ക്ക് നല്‍കിയ ലെനിന്‍ കറുപ്പനെ ബാംഗ്ലൂരില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യാന്‍ കര്‍ണാടക പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് നിത്യാനന്ദയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications