കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെഡ്‌ലി: യുഎസ് വാക്കു മാറ്റുന്നു

  • By Ajith Babu
Google Oneindia Malayalam News

No decision yet on giving India direct access to Headley: US
വാഷിങ്ടണ്‍: ലഷ്‌കറെ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ നേരിട്ട് ചോദ്യം ചെയ്യാന്‍ ഇന്ത്യയെ അനുവദിയ്ക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി തിമോത്തി ജെ റോമര്‍. ഇന്ത്യയുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയിലെത്തി ഹെഡ്‌ലിയെ ചോദ്യം ചെയ്യാമെന്ന് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്ലേക്ക് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് അധികൃതര്‍ മുന്‍നിലപാടുകളില്‍ നിന്ന് പിന്നാക്കം പോയിരിക്കുന്നത്.

ഹെഡ്‌ലിയെ യുഎസില്‍ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ ഇന്ത്യക്കു കൈമാറിയിട്ടുണ്ട്. അതു തുടരുക തന്നെ ചെയ്യും. ഹെഡ്‌ലിയെ ഇന്ത്യക്കു ചോദ്യം ചെയ്യുന്നതിനായി ചില നടപടിക്രമങ്ങള്‍ ഉണ്ട്. അതു പൂര്‍ത്തിയാക്കി വരികയാണെന്നും റോമര്‍ പറഞ്ഞു.

ഹെഡ്‌ലി കുറ്റം സമ്മതിച്ചത് തന്നെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും ചോദ്യം ചെയ്യാന്‍ അനുവദിയ്ക്കില്ലെന്നുമുള്ള ഉറപ്പിന്‍മേലാണെന്ന്്് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെ ശരിവെയ്ക്കുന്ന നീക്കമാണ് ഇപ്പോള്‍ അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് നിരീക്ഷണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X