കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8.5% വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷ

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 8.5% സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് ഒമ്പത് ശതമാനമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ ആസൂത്രണ കമ്മിഷന്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു രാജ്യം കരകയറി കഴിഞ്ഞു. മാന്ദ്യത്തിന് മുമ്പെ ഒമ്പത് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിയ്ക്കാന്‍ കഴിയുമായിരുന്ന രാജ്യമാണ് ഇന്ത്യ. അടിസ്ഥാന സൗകര്യവികസനത്തിനായി 11ാം പഞ്ചവത്സര പദ്ധതി കാലയളവില്‍ 20 ലക്ഷം കോടി രൂപ ചെലവഴിയ്ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. പത്താം പഞ്ചവത്സര പദ്ധതിയുടെ ഇരട്ടിയോളമാണിത്. എന്നാല്‍ ഇതു പൂര്‍ണമായും പൊതുഖജനാവില്‍ നിന്നു മാത്രമായി ചെലവഴിക്കാന്‍ കഴിയില്ല

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ആവശ്യമാണ്. അതിനായി സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ കൈയെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടു കൂടി നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍, പൊതുമേഖല നടപ്പാക്കുന്ന പദ്ധതികളേക്കാള്‍ വളരെ വേഗത്തിലാണു മുന്നോട്ടു പോകുന്നത്. ചൊവ്വാഴ്ച ചേരുന്ന കേന്ദ്ര ആസൂത്രണ കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തില്‍ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഇടക്കാലവിലയിരുത്തല്‍ നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X