സ്‌ഫോടനം: രാജധാനി എക്‌സ്പ്രസ് പാളം തെറ്റി
റാഞ്ചി: ബീഹാറിലെ ഗയയ്ക്കടുത്ത് രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. അപകടത്തില്‍ ആളപായമില്ല. മാവോയിസ്റ്റുകള്‍ നടത്തിയ സ്‌ഫോടനത്തെ തുടര്‍ന്നാണ് തീവണ്ടി പാളം തെറ്റിയതെന്ന് അധികൃതര്‍ ആരോപിച്ചു. ഭുവനേശ്വര്‍-ദില്ലി രാജധാനി എക്‌സ്പ്രസ്സിന്റെ ഏഴു കോച്ചുകളും എന്‍ജിനുമാണ് പാളം തെറ്റിയത്.
മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സൈനിക നടപടി 'ഓപ്പറേഷന്‍ 'ഗ്രീന്‍ ഹണ്ട്'' ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏഴു സംസ്ഥാനങ്ങളില്‍ നടക്കുന്ന 48 മണിക്കൂര്‍ ബന്ദിനോടനുബന്ധിച്ച് വ്യാപകമായ അക്രമപ്രവര്‍ത്തനങ്ങളാണ് അരങ്ങേറിയത്.

പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപുരിലെ ദലൂക്കയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ പാളം ബോംബിട്ടു തകര്‍ത്തത്. ജില്ലയിലെ ബഗ്ത്സാപ്പ ഗ്രാമത്തിലുള്ള സി.പി.എം ഓഫീസ് ബന്ദനുകൂലികള്‍ തീവെച്ചു നശിപ്പിച്ചു.
ജാര്‍ഖണ്ഡ്ഒറീസ്സ അതിര്‍ത്തിയിലെ സരന്ദ വനത്തിലെ കളഭംഗ പാലം ബോബിട്ടു തകര്‍ത്തു. ജാര്‍ഖണ്ഡില്‍ റാഞ്ചി, ജംഷേദ്പുര്‍ തുടങ്ങിയ നഗരഭാഗങ്ങളില്‍ ബന്ദ് ബാധിച്ചിട്ടില്ലെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. ആക്രമണം ഭയന്ന് ദീര്‍ഘദൂര ബസ്സുകളും പല തീവണ്ടി സര്‍വീസുകളും റദ്ദാക്കി.












Click it and Unblock the Notifications