ലാവലിന്‍ കേസ് 13ന് സുപ്രീംകോടതി പരിഗണിയ്ക്കും

അന്നത്തെ പരിഗണനാ പട്ടികയില്‍ കേസ് ഉള്‍പ്പെടുത്തുമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ അനുമതിക്കെതിരെ പിണറായി വിജയന്‍ നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണറുടെ ഓഫിസിനെ കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയും കോടതി അന്നുതന്നെ പരിഗണിക്കും.
മാര്‍ച്ച് ഒന്‍പതിന് കേസ് പരിഗണിച്ചപ്പോള്‍ ഗവര്‍ണറുടെ ഭാഗം വിശദീകരിക്കാന്‍ സിബിഐയ്ക്ക് കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിരുന്നു.
ഇതിനായി കോടതിയെ സഹായിക്കാന്‍ പ്രത്യേകം അഭിഭാഷകനെ നിയോഗിക്കാവുന്നതാണെന്നും എജി അറിയിച്ചു.
ഇക്കാര്യങ്ങള്‍ അടുത്ത തവണ കേസ് വരുമ്പോള്‍ പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ ആര്‍.വിരവീന്ദ്രന്‍, ആര്‍.എം ലോധ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications