ഉമ വീണ്ടും ബിജെപിയോട് അടുക്കുന്നു

സദസ്സില്‍ മുന്‍നിരയില്‍ ഇരുന്ന ഉമാഭാരതി ബിജെപി നേതാക്കളുമായി സംസാരിച്ചു. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയും ആര്‍എസ്എസ് സൈദ്ധാന്തികന്‍ എം.ജി.വൈദ്യയുമായിരുന്നു ഈ യോഗത്തിലെ പ്രധാന പ്രസംഗകര്‍.
പ്രസംഗത്തിനിടെ എം.ജി വൈദ്യ ഉമാഭാരതിയുടെ പേര് എടുത്തുപറയുകയും ചെയ്തു. പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ബിജെപിയില്‍നിന്ന് പുറത്തായ ഉമാഭാരതി പിന്നീട് ഭാരതീയ ജനശക്തി പാര്‍ട്ടി എന്ന പേരില്‍ പുതിയ കക്ഷിക്ക് നേതൃത്വം നല്‍കിയിരുന്നു.
മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടി മത്സരിയ്ക്കുകയും ചെയ്തു. ബിജെപി വിട്ട നേതാക്കള്‍ തിരിച്ചുവരണമെന്ന് അധ്യക്ഷപദവി ഏറ്റെടുത്തപ്പോള്‍ത്തന്നെ നിതിന്‍ഗഡ്കരി അഭ്യര്‍ഥിച്ചതാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് സൂചന.
ബിജെപിയോട് സൗഹൃദം പുലര്‍ത്തുന്ന ചില പ്രസ്താവനകള്‍ ഉമാഭാരതിയും നടത്തിയിരുന്നു. ആര്‍എസ്എസ്സിന്റെ ആശീര്‍വാദത്തോടെയുള്ള തിരിച്ചുവരവിനാണ് ഉമ ശ്രമിക്കുന്നതെന്നാണ് സൂചന.
അതേസമയം, ബിജെപിയിലെ രണ്ടാംനിര നേതൃത്വം ഇപ്പോഴും ഉമാഭാരതിയെപ്പോലുള്ള നേതാക്കളുടെ തിരിച്ചു വരവിനെതിരാണ്. ബി.ജെ.പി.യുടെ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിക്കെ ഒരു വിവാദ സിഡിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ 2005ലാണ് സഞ്ജയ്‌ജോഷി രാജിവെച്ചത്.












Click it and Unblock the Notifications