ഡി ലിറ്റ് നല്‍കേണ്ടത് താരങ്ങള്‍ക്കല്ല: അഴീക്കോട്

റസൂല്‍പൂക്കുട്ടിയ്ക്കും സംസ്‌കൃത പണ്ഡിതന്‍ ബിഎച്ച് ശാസ്ത്രിയ്ക്കും ഒരു താരത്തിനുമാണ് സര്‍വ്വകലാശാല ഡിലിറ്റ് നല്‍കിയതെന്ന് മോഹന്‍ലാലിന്റെ പേര് പരാമര്‍ശിക്കാതെയാണ് അഴീക്കോട് പറഞ്ഞത്.
ഇവരില്‍ അക്ഷരലോകത്തെ കുലപതിയായ ശാസ്ത്രികള്‍ക്ക് ഡിലിറ്റ് ലഭിച്ചതിന് മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. വാര്‍ത്തകളില്‍ അദ്ദേഹത്തിന് വെറും മൂന്നാം സ്ഥാനമാണ് നല്‍കിയത്.
ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ സംസ്‌കൃത പണ്ഡിതനായ ശാസ്ത്രിയ്ക്ക് ഇതുവരെയും ഡിലിറ്റ് നല്‍കാത്തതിനെയും ആരും ചോദ്യം ചെയ്തിരുന്നില്ല- അദ്ദേഹം ആരോപിച്ചു.
എന്റെ ശരീരം മെലിഞ്ഞ് നാശമാകാന്‍ കാരണം അനാവശ്യ ഡിഗ്രികള്‍ എടുത്തതാണ്. പരീക്ഷാക്കാലത്ത് ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങള്‍ വായിക്കരുതെന്നാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.
എന്നാല്‍ പാഠപുസ്തകം മാത്രം വായിക്കുമ്പോഴുണ്ടാകുന്ന മാനസിക പിരുമുറുക്കം കുറയ്ക്കാന്‍ ലൈബ്രറി പുസ്തകങ്ങള്‍ സഹായിക്കും.
40വയസ്സുവരെ ഞാന്‍ കൂടുതലും വായിച്ചത് ഡിറ്റക്ടീവ് പുസ്തകങ്ങളാണ്- അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് നടന്ന എഡ്യൂമാര്‍ട്ട് പുസ്തകമേള ഉത്ഘാടനം ചെയ്യുകയായിുന്നു സുകുമാര്‍ അഴീക്കോട്.












Click it and Unblock the Notifications