Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ ബോംബ്: 2 പേര്‍ കസ്റ്റഡിയിലെന്ന് സൂചന

Kingfisher
തിരുവനന്തപുരം: കിങ്ഫിഷര്‍ വിമാനത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലെന്ന് സൂചന. ജനുവരി 13 ലെ മലയാള ദിനപത്രത്തിലും രണ്ടു ചോദ്യ പേപ്പറിലും പൊതിഞ്ഞ നിലയിലാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നെടുമങ്ങാട് പത്രവിതരണം നടത്തുന്ന ഒരാളേയും പടക്ക കച്ചവടം നടത്തുന്ന മറ്റൊരാളേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍

ബോംബ് പൊതിയാന്‍ ഉപയോഗിച്ച പത്രം നെടുമങ്ങാട് ഭാഗത്തു വിതരണം ചെയ്തിരുന്നതായി കണ്ടെത്തി. ഇതിനൊപ്പം കണ്ട ചോദ്യപേപ്പര്‍ നെടുമങ്ങാട് പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നു വിറ്റതാണെന്നും വ്യക്തമായിട്ടുണ്ട്

അതേ സമയം വിമാനത്തില്‍ നാടന്‍ ബോംബുവച്ചത് തിരുവനന്തപുരത്തു വച്ചാണെന്നു പറയാറായിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. യാത്രക്കാര്‍ കയറുന്നതിനു മുന്‍പ് ബാംഗ്ലൂരില്‍ വച്ചാവാം ബോംബ് വച്ചതെന്നാണ് കേരള പൊലീസിനു ലഭിച്ച സൂചനകള്‍. ബംഗളൂരുവില്‍ നടത്തിയ അന്വേഷണത്തിനു ശേഷം ഇങ്ങനെയൊരു നിഗമനത്തിലാണ് എത്തിയതെന്ന് ഡിജിപി ജേക്കബ് പുന്നൂസ് തിങ്കളാഴ്ച വൈകിട്ട് പറഞ്ഞു. ഈ ചോദ്യപേപ്പര്‍ ബാംഗ്ലൂഹരില്‍ എങ്ങനെയെത്തിയെന്നാണ് അന്വേഷണം നടത്തുന്നത്. ഐജി ഹേമചന്ദ്രന്‍ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) റീജണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ എസ്.എ.നമ്പി, തിരുവനന്തപുരം വിമാനത്താവളത്തിലെത്തി തെളിവെടുപ്പ് നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+