കോണ്‍ഗ്രസില്‍ ഇപ്പോഴും ഗ്രൂപ്പിസമുണ്ട്: മുരളി

തനിക്കൊപ്പമുള്ള പ്രവര്‍ത്തകരുടെ ഓരോ വോട്ടും നിര്‍ണായകമാണെന്നും മുരളീധരന്‍ പറഞ്ഞു. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടാണ് മുരളിയുടെ പ്രസ്താവന.
എന്റെയും സഹപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനം യുഡിഎഫിനു വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ഇത് ഉപയോഗപ്പെടുത്തണോ എന്ന് തീരുമാനിക്കേണ്ടതു കോണ്‍ഗ്രസ് നേതൃത്വമാണ്.
എന്നെക്കാള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഉന്നത പദവിയിലിരിക്കുന്നുണ്ട്. അന്ന് ചാനലുകളില്ലാത്തതിനാല്‍ പലരുടെയും വിമര്‍ശനങ്ങള്‍ക്കു തെളിവില്ലാതെ പോകുകയായിരുന്നു.
ഞാന്‍പുറത്തുപോയതിനുശേഷവും കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമുണ്ടായിട്ടുണ്ട്. ഇതിന്റെ തെളിവാണു കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിലുണ്ടായ കയ്യാങ്കളി. ഞാന്‍ കോണ്‍ഗ്രസിലായിരുന്നെങ്കില്‍ ഇതിന്റെ ഉത്തരവാദിത്വവും എന്റെ തലയിലാകുമായിരുന്നു- അദ്ദേഹം പറഞ്ഞു.
തീവ്രാദത്തിനെതിരേ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.












Click it and Unblock the Notifications