Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിക്യാമറ: രാഹുല്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും

Kozhikode
കോഴിക്കോട്: സാഗര്‍ ഹോട്ടലിലെ ഒളിക്യാമറ സംഭവത്തില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായ രാഹുല്‍ ആശുപത്രി വിട്ടു.

11 ദിവസത്തെ ചികില്‍സയ്ക്കു ശേഷം തിങ്കളാഴ്ചയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് രാഹുലിനെ ഡിസ്ചാര്‍ജ് ചെയ്തത്.

അനാവശ്യമായി മര്‍ദിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് രാഹുലും കുടുംബവും.

രാഹുലിന് മുഖത്തും അടിവയറ്റിലും മര്‍ദനമേറ്റിട്ടുണ്ടെന്നും ഇടക്കിടെ ബോധം മറയുന്നുണ്ടായിരുന്നെന്നും പ്രാഥമിക മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബീച്ച് ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്തതനുസരിച്ചാണ് രാഹുലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതെന്ന് രാഹുലിനെ ചികിത്സിച്ച ഡോക്ടര്‍ തയാറാക്കിയ പരിശോധനാ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. സാഗര്‍ ഹോട്ടലിലും പൊലീസ് ജീപ്പിലും പൊലീസ് സ്‌റ്റേഷനിലും വച്ച് മര്‍ദനമേറ്റതായാണ് രാഹുല്‍ നല്‍കിയ വിവരമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

മുഖത്തിന്റെ ഇടതു വശത്തും അടിവയറ്റിലും മര്‍ദനമേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിയപ്പോള്‍ ഇടക്കിടെ ബോധം മറയുന്ന അവസ്ഥയായിരുന്നു. ഛര്‍ദിയുമുണ്ടായിരുന്നു.

എന്നാല്‍ ബാഹ്യമായി മുറിവേറ്റതിന്റെ പാടുകളില്ല. ഇഎന്‍ടി, ഓര്‍ത്തോ, യൂറോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് രാഹുലിനെ ചികില്‍സിച്ചത്. വേദനാസംഹാരി മരുന്ന് കഴിക്കാനും പൂര്‍ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ചികില്‍സയ്ക്കു ശേഷമുള്ള വിശദമായ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഉടന്‍ കൈമാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+