കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടിയന്റവിട നസീര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

  • By Ajith Babu
Google Oneindia Malayalam News

Thadiyantavida Nazir
കണ്ണൂര്‍: ലഷ്‌കര്‍ ഇ തൊയ്ബയുടെ ദക്ഷിണേന്ത്യയിലെ പ്രധാന ഏജന്റായ തടിയന്റവിട നസീറിനെ ഈ മാസം 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

കേരളാ പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നസീറിനെ കോടതിയില്‍ ഹാജരാക്കിയത്. ഈ മാസം 12നാണ് തടിയന്റവിട നസീറിനെ കോടതി 11 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ നല്‍കിയത്.

മങ്ങാട്ടുപറമ്പിലെ പൊലീസ് ക്യാമ്പില്‍ നടന്ന ചോദ്യം ചെയ്യലില്‍ കേരളത്തിലും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുംനടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിര്‍ണായകവെളിപ്പെടുത്തല്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X