തീവ്രവാദി റിക്രൂട്ട്‌മെന്റ്: പുനരന്വേഷണം വേണമെന്ന്

ഇത് സംബന്ധിച്ച അപേക്ഷ കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരുള്‍പ്പെടെ കേസിലെ പ്രതികളെ ഏപ്രില്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു. ഇവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. കൊച്ചിയിലെ കോടതിയില്‍ ചൊവ്വാഴ്ച ഏഴ് പ്രതികളെയാണ് ഹാജരാക്കിയത്. കേസിലെ മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
നേരത്തെ കേരള പോലീസ് അന്വേഷിച്ച കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് പുനരന്വേഷണത്തിന് എന്‍ഐഎ അപേക്ഷ നല്‍കിയത്.
ഈ കേസ് കൂടാതെ കളമശേരി ബസ് കത്തിക്കല്‍, കോഴിക്കോട് ഇരട്ടസ്‌ഫോടനം, എറണാകുളം കളക്‌ട്രേറ്റ് സ്‌ഫോടനം, ബേപ്പൂര്‍ സ്‌ഫോടനം, വളപ്പട്ടണം, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ബോംബ് കണ്ടെത്തിയ സംഭവം എന്നിവയും എന്‍ഐഎയുടെ അന്വേഷണപരിധിയിലുണ്ട്.












Click it and Unblock the Notifications