തിരുവനന്തപുരം: റേഷന്‍ കടകളുടെ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14,000 റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്ക്കരിയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ അറിയിച്ചു. റേഷന്‍ അരി വില വര്‍ദ്ധിപ്പിയ്ക്കാനുള്ള കേന്ദ നീക്കത്തെ എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സംസാരിയ്ക്കുകയായിരുന്നു ഭക്ഷ്യമന്ത്രി.
അരിവില വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞിട്ടുള്ളത്. ഇത് സംബന്ധിച്ച് കേന്ദ്രത്തില്‍നിന്ന് രേഖാമൂലമുള്ള അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല.
വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ തുടക്കം മുതല്‍ എതിര്‍ത്തുവരുന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.