യാത്രാ നിരോധനം: വഴിതടയല്‍ സമരം തുടങ്ങി

മുത്തങ്ങയിലെ വില്‍പ്പന നികുതി ചെക്ക്‌പോസ്റ്റിന് സമീപമാണ് പ്രതിഷേധം. ഇതുമൂലം ഇവിടെ ഗതാഗതം സ്തംഭിച്ചു. വിലക്കിനെതിരെ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമരം.
കര്‍ണാടകത്തില്‍ നിന്ന് വരുന്ന വാഹനങ്ങളും കേരളത്തില്‍ നിന്ന് പോകുന്നവയും മുത്തങ്ങയിലും സമീപത്തും നിര്‍ത്തിയിട്ടിരിക്കുകയാണ്.
2009 ജൂണ്‍ മൂന്നിനാണ് ചാമരാജനഗര്‍ ജില്ലാ കമ്മീഷണര്‍ മനോജ്കുമാര്‍ മീണ ബന്ദിപ്പുര്‍ വന്യജീവി സങ്കേതത്തിലൂടെയുള്ള പാതയില്‍ രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ആറുമണിവരെ ഗതാഗതം നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്.
പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിനായി തിരുവനന്തപുരത്ത് ചൊവ്വാഴ്ച സര്‍വകക്ഷിയോഗം നടക്കും.












Click it and Unblock the Notifications