വനിതകളുടെ പ്രതിഷേധം: സഭ നിര്‍ത്തിവെച്ചു

മൂന്നാര്‍ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോ്ട്ടീസ് നല്‍കി സംസാരിച്ച ശിവദാസന്‍ നായര്‍ നടത്തിയ പരാമര്‍ശമാണ് വനിതാ എംഎല്‍എമാരുടെ പ്രതിഷേധത്തിനിടയാക്കിയത്.
പ്രമേയാവതരണത്തിനിടെ കൂട്ടമാനഭംഗത്തിനിടെ ഇരയായ സ്ത്രീയുടെ അവസ്ഥയാണ് ഇന്നത്തെ മൂന്നാറിന്റേതെന്ന ശിവദാസന്‍ നായരുടെ പരാമര്‍ശമാണ് ഭരണപക്ഷത്തെ വനിതാ അംഗങ്ങളെ പ്രകോപിപ്പിച്ചത്. പീഡിപ്പിയ്ക്കപ്പെട്ട സ്ത്രീ തന്നെ രക്ഷിക്കനെത്തുന്നവരെയും ഭയത്തോടെ മാത്രമ നോക്കുവെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞിരുന്നു.
ശിവദാസന്‍ നായര്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഭരണപക്ഷത്തെ ഏഴ് അംഗങ്ങള്‍, ആരോഗ്യമന്ത്രി പികെ ശ്രീമതിയുള്‍പ്പെടെയുള്ളവര്‍ സഭയില്‍ ബഹളവുമായി എഴുന്നേറ്റു. ഇവര്‍ക്ക് പിന്തുണയുമായി ഭരണപക്ഷത്തെ മറ്റ് അംഗങ്ങളും എത്തി. പ്രതിപക്ഷത്ത് വനിതാ അംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവരും പ്രതിഷേധവുമായി എത്തുമായിരുന്നുവെന്ന് മന്ത്രി ശ്രീമതി പറഞ്ഞു. അതേസമയം പ്രതിപക്ഷം തന്ത്രപൂര്‍വം ഇക്കാര്യത്തില്‍ നിശബ്ദത പാലിച്ചു.
നോട്ടീസിന് മറുപടി പറഞ്ഞ മന്ത്രി ശിവദാസന്‍ നായരുടെ ആരോപണം ശുദ്ധതെമ്മാടിത്തരമാണെന്ന് പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ വാക്കുകള്‍ സഭയുടെ അന്തസ്സിന് നിരക്കുന്നതല്ലെന്നും അതു പിന്‍വലിയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.












Click it and Unblock the Notifications