കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീലം തടയാന്‍ 6000മരങ്ങള്‍ മുറിച്ചു

  • By Lakshmi
Google Oneindia Malayalam News

,000 trees have been cut down
ലണ്ടന്‍: ആളുകള്‍ പരസ്യമായി ലൈംഗികവൃത്തികളിലേര്‍പ്പെടുന്നത് തടയാന്‍ 6000ത്തോളം മരങ്ങള്‍ മുറിച്ചുനീക്കി. ബ്രിട്ടണിലെ ലാങ്ക്‌ഷെയറിനടുത്തുള്ള ഡാര്‍വിന്‍ എന്ന പ്രദേശത്തെ മരങ്ങളാണ് മുറിച്ചുനീക്കിയിരിക്കുന്നത്.

സാമൂഹ്യവിരുദ്ധരുടെ ചെയ്തികളുടെ പേരിലാണ് മരങ്ങള്‍ക്ക് ശിക്ഷയേറ്റുവാങ്ങേണ്ടിവന്നത്. യാത്രക്കാരായ അപരിചിതരും തദ്ദേശവാസികളും വനനിബിഡമായ പ്രദേശത്ത് വച്ച് പരസ്യമായി ലൈംഗികവൃത്തികളിലേര്‍പ്പെടുന്നത് തടയുകയാണ് മരംമുറികൊണ്ടുള്ള ലക്ഷ്യം.

പ്രാദേശിക ഭരണകൂടവും പോലീസും ചേര്‍ന്നാണ് പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തീരുമാനമെടുത്തത്. കാമുകീകാമുകന്‍മാര്‍ ബ്യൂട്ടി സ്‌പോട്ട് എന്ന് വിളിക്കുന്ന ഈ പ്രദേശത്തെ നാട്ടുകാര്‍ വിളിക്കുന്നത് ഹോട്ട് സ്‌പോട്ട് എന്നാണ്.

12 ഹെക്ടറോളം വരുന്ന ഭൂമിയിലെ മരങ്ങളാണ് കോടാലിക്കിരയായത്. ചില സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഈ പ്രദേശം മരംമുറിച്ച് വെറും തരിശാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

അനാശാസ്യം നടക്കുന്നതിന്റെ പേരില്‍ മരം മുറിച്ചുമാറ്റുന്നത് ക്രൂരതയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ടെറി ഹാര്‍ഡ്‌മെന്‍ പറയുന്നത്.

എന്നാല്‍ അപരിചിതരായ ആളുകള്‍ ഇവിടെയെത്തി നടത്തുന്ന അനാശാസ്യ പ്രവൃത്തികള്‍ തടയാന്‍ മറ്റുമാര്‍ഗമില്ലെന്നാണ് പോലീസിന്റെ പക്ഷം. നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള ഓക്കുമരങ്ങളാണ് മുറിച്ചുമാറ്റിയവയില്‍ ഏറെയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X