ചൈനയില്‍ ഡോക്ടര്‍ 8 കുട്ടികളെ വെട്ടിക്കൊന്നു

നാന്‍പിങ് നഗരത്തിലെ കമ്മ്യൂണിറ്റി ഡോക്ടറായിരുന്ന സെങ് മിന്‍ഷെങ് എന്നയാളാണ് കൊലപാതകിയെന്ന് അധിൃകൃതര്‍ അറിയിച്ചു. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച രാവിലെ നാന്‍പിങിലെ എക്‌സ്പിരിമെന്റല്‍ പ്രൈമറി സ്‌കൂളിലെത്തിയ ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി തലങ്ങുംവിലങ്ങും വെട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്്കൂള്‍ അടച്ചു.
ക്‌ളിനിക്കിലുണ്ടായിരുന്ന ജോലി രാജിവെച്ചതു മുതല്‍ നാല്‍പത്തിരണ്ടുകാരനായ ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications