Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ ചൈനയിലെ സെന്‍സറിങ് ഒഴിവാക്കി

Google moves Chinese search to Hong Kong
വാഷിങ്ടണ്‍: ചൈനയിലെ ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന സെന്‍സറിങ് നിര്‍ത്തിയതായി ഗൂഗിള്‍ കമ്പനി അധികൃതര്‍ അറിയിച്ചു. ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ സൈറ്റ് ഹോങ്കോങിലേക്ക് മാറ്റിയതായും യുഎസ് കമ്പനിയായ ഗൂഗിള്‍ അറിയിച്ചു.

എന്നാല്‍ ചൈനയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കാന്‍ ഉദ്ദേശമില്ലെന്നും ഗവേഷണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഗൂഗിള്‍ വ്യക്തമാക്കി. ഇനി ഹോങ്കോങ്ങില്‍ നിന്നുള്ള സൈറ്റാണ് ചൈനയിലുള്ളവര്‍ക്ക് ലഭ്യമാവുക. ചൈനയുടെ ഭാഗമാണെങ്കിലും ഹോങ്കോങിന് സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ബാധകമല്ലാത്തതാണ് പ്രവര്‍ത്തനങ്ങള്‍ അവിടേക്ക് മാറ്റാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചിരിയ്ക്കുന്നത്.

ചൈനീസ് സര്‍ക്കാരിന്റെ വിലക്ക് ക്ഷണിച്ചുവരുത്തുന്ന നടപടികളാണ്് ഗൂഗിളിന്റെ ഭാഗത്തു നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഗൂഗിളിന്റെ നീക്കങ്ങള്‍ പാടെ തെറ്റാണെന്ന് സര്‍ക്കാര്‍ ന്യൂസ് ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറുകളുടെ ലംഘനമാണ് ഗൂഗിള്‍ നടത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള സിന്‍ഹുവയുടെ റിപ്പോര്‍ട്ടിലുണ്ട്.

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വിപണിയായ ചൈനയില്‍ നിന്നും പിന്‍മാറാനുള്ള ഗൂഗിളിന്റെ നീക്കം കമ്പനിയുടെ ഓഹരിയുടെ വിലയില്‍ പത്ത് ശതമാനം ഇടിവുണ്ടാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+