ഇന്ത്യക്കാരന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

കാലിഫോര്‍ണിയ ഇന്റര്‍നാഷണല്‍ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ പ്രശാന്ത് ഒക്‌ലഹാമയിലെ ഒരു കടയില്‍ പാര്‍ട് ടൈം ജോലിക്കാരനാണ്.
വൈകീട്ട് ഏഴ് മണിയോടെ കടയിലെത്തിയ രണ്ട് പേര്‍ തോക്കുചൂണ്ടി പണം കൊള്ളയടിക്കാന്‍ ശ്രമിക്കുകയും കാഷ്യര്‍ ആയ പ്രശാന്തിനെ വെടിവെയ്ക്കുകയും ചെയ്യുകയായിരുന്നു.
പ്രശാന്ത് അമേരിക്കയില്‍ എത്തിയിട്ട് രണ്ട്മാസംമാത്രേമേ ആയിട്ടുള്ളു. കടയില്‍ ജോലിയ്ക്ക് കയറിയത് മൂന്നു ദിവസം മുമ്പാണ്. സംഭവത്തെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications