13 നഗരങ്ങളില്‍ പെട്രോള്‍-ഡീസല്‍ വില കൂടും

ഭാരത് സ്‌റ്റേജ് 4 പരിസ്ഥിതി സൗഹൃദ ഇന്ധനത്തിന്റെ വില നിലവിലെ ഇന്ധന വിലയേക്കാള്‍ കൂടുതലായിരിക്കുമെന്ന് പെട്രോളിയം സെക്രട്ടറി എസ്. സുന്ദരേശന്‍ അറിയിച്ചു. ഭാരത് സ്‌റ്റേജ് 4 പെട്രോളിനു 41 പൈസയും ഡീസലിനു 26 പൈസയും കൂടുതല്‍ ആയിരിക്കും.
ദില്ലി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബാംഗ്ലൂര്‍, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലായിരിക്കും ഏപ്രില്‍ ഒന്നുമുതല്‍ യൂറോ നാല് ഇന്ധനം വിതരണം ചെയ്യുക. കേരളത്തിലെ നഗരങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല.
എപ്രില്‍ ഒന്നിനും ഒക്‌ടോബര്‍ ഒന്നിനും ഇടയ്ക്ക് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ യൂറോ മൂന്ന് നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാനാണ് പെട്രോളിയം മന്ത്രാലയം ആലോചിയ്ക്കുന്നത്. യൂറോ മൂന്ന് ഇന്ധനത്തിന് വില വര്‍ദ്ധിപ്പിക്കുന്ന കാര്യം അലോചിക്കുന്നില്ല. ദില്ലി, മുംബൈ, ചെന്നൈ, ആഗ്ര അടക്കമുള്ള നഗരങ്ങളില്‍ 2003 ല്‍ തന്നെ യൂറോ മുന്ന് ഇന്ധനം ലഭ്യമാക്കിയിരുന്നു.












Click it and Unblock the Notifications