കൊല്‍ക്കത്ത തീപിടുത്തം: മരണം 24ആയി

തിരക്കേറിയ പാര്‍ക്ക് സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന സ്റ്റീഫന്‍ കോര്‍ട്ട് എന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് തീ മൂന്നാംനില വരെ പടര്‍ന്നു.
തടിയില്‍ നിര്‍മിച്ച പടികള്‍ക്കു തീപിടിക്കുകയും കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീഴുകയും
ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണോ അപകടകാരണമെന്നു വ്യക്തമായിട്ടില്ല. അഗ്‌നിബാധയ്ക്കിടെ മൂന്നു സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. 12 എണ്ണം തീയില്‍ പെടാതെ നീക്കാന്‍ കഴിഞ്ഞു.
150 വര്‍ഷം പഴക്കമുള്ളതും ഓഫിസുകളും വസതികളും അടങ്ങിയതുമായ ഈ കെട്ടിടത്തില്‍ നൂറുവര്‍ഷം പഴക്കമുള്ള പ്രശസ്തമായ ഫ്‌ലറി കണ്‍ഫെക്ഷനറി ഹൌസും മ്യൂസിക് വേള്‍ഡ് എന്ന വന്‍കിട മ്യൂസിക് സ്‌റ്റോറും അടക്കം ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
300 അഗ്‌നിശമന സേനാനികളും 45 ഫയര്‍ എന്‍ജിനുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. 90 വയസ്സുള്ള സ്ത്രീ അടക്കം 22 പേരെ രക്ഷപ്പെടുത്തി. ഭീതി പടര്‍ത്തി ആളിക്കത്തിയ തീ മണിക്കൂറുകള്‍ക്കു ശേഷമാണു നിയന്ത്രണവിധേയമായത്.
കേന്ദ്ര റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി, കൊല്‍ക്കത്ത മേയര്‍ ബികശ്രഞ്ജന്‍ ഭട്ടാചാര്യ, ഗവര്‍ണര്‍ എം.കെ. നാരായണന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications