വിവാഹപൂര്‍വ്വ ലൈംഗികബന്ധം തെറ്റല്ല: കോടതി

വിവാഹിതരാവാത്ത രണ്ടു വ്യക്തികള്‍ക്ക് ഒന്നിച്ചു കഴിയുന്നതിനും വിവാഹപൂര്‍വ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനും നിയമപരമായി വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വിവാഹപൂര്‍വ ലൈംഗികബന്ധത്തെ അനുകൂലിച്ചു സംസാരിച്ചതിന്റെ പേരില്‍ തനിക്കെതിരെ ചുമത്തിയ 22 കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നടി ഖുശ്ബു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.
ശ്രീകൃഷ്ണനും രാധയുംപോലും വിവാഹിതരാവാതെ ഒന്നിച്ചുതാമസിച്ചിരുന്നതായി പുരാണങ്ങളില്‍ പറയുന്നുണ്ട്. ഖുശ്ബുവിന്േറത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണ്. മുഖാമുഖം പ്രസിദ്ധീകരിച്ചതിനുശേഷം ഏതെങ്കിലും പെണ്‍കുട്ടികള്‍ ഒളിച്ചോടിയതിന് തെളിവുണ്ടോ ? ഏതു വകുപ്പുപ്രകാരമാണ് അവരുടെ അഭിപ്രായം ക്രിമിനല്‍ കുറ്റമാവുന്നത് ?- കോടതി ചോദിച്ചു.
ഖുശ്ബുവിന്റെ പ്രസ്താവന യുവതലമുറയെ വഴിതെറ്റിക്കുമെന്നും രാജ്യത്തിന്റെ മൂല്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നുമുള്ള വാദിഭാഗം അഭിഭാഷകന്റെ വാദത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും ഭരണഘടനയുടെ 21ാം അനുച്ഛേദം ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
2005ല്‍ ഒരു വാരികയ്ക്കു നല്കിയ അഭിമുഖത്തില്‍ വിവാഹപൂര്‍വ ലൈംഗികബന്ധത്തില്‍ തെറ്റില്ല എന്നു ഖുശ്ബു അഭിപ്രായപ്പെട്ടിരുന്നു. ഖുശ്ബുവിന്റെ പരാമര്‍ശം തമിഴകത്തു വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ക്കെതിരെ വന്‍ പ്രതിഷേധപ്രകടനങ്ങളും നടന്നു.
ഗര്ഭിണിയാകാതിരിക്കുന്നതിനും രോഗങ്ങള്‍ തടയുന്നതിനും പെണ്‍കുട്ടികള്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നുവെങ്കില്‍, വിവാഹത്തിനു മുന്‍പു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റൊന്നുമില്ലെന്നാണു നടി അഭിപ്രായപ്പെട്ടത്. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ തങ്ങളുടെ വധു കന്യകയാകണമെന്നു പ്രതീക്ഷിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications