മാവോവാദികള്‍ 3 പൊലീസുകാരെ കൊലപ്പെടുത്തി

മാവോയിസ്റ്റ് സ്വാധീനമുള്ള പാര്‍ലകേമുണ്ഡിയിലെ ഒരു വനപ്രദേശത്തെ ക്യാമ്പ് വളഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതേ തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതെന്ന് ഐജി സഞ്ജീവ് മാരിക് അറിയിച്ചു.
30 പോലീസുകാരുടെ സംഘമാണ് ഇവിടെ റെയ്ഡ് നടത്തിയത്. മരിച്ചവരില്‍ രണ്ട് പേര്‍ പ്രത്യേക ദൗത്യസേനാംഗങ്ങളും ഒരാള്‍ സാധാരണപോലീസുകാരനുമാണ്. രണ്ട് മൊബൈല്‍ ടവറുകളും മാവോയിസ്റ്റുകള്‍ തകര്‍ത്തു. ആക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications