നിത്യാനന്ദയ്‌ക്കെതിരെ അന്വേഷണം തുടരാം: കോടതി

കേസുകള്‍ മരവിപ്പിക്കണമെന്നഭ്യര്‍ഥിച്ചു നിത്യാനന്ദ സമര്‍പ്പിച്ച ഹര്‍ജിയിലാണു നിര്‍ദേശം. മാനഭംഗം, ഗൂഢാലോചന, കൊലപാതകശ്രമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിത്യാനന്ദ മുന്‍കൂര്‍ ജാമ്യവും തേടിയിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കും.
മാര്‍ച്ച് രണ്ടാം തിയതി തമിഴ് ചാനലില്‍ നടിയോടൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതോടെ ഒളിവില്‍ പോയ നിത്യാനന്ദ, അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ താന്‍ നിരപരാധിയാണെന്നും എല്ലാ നടപടികളും ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
തന്നെയും ആശ്രമത്തെയും കരിതേച്ചു കാണിക്കാന്‍ മുന്‍ െ്രെഡവര്‍ ലെനിന്‍ കറുപ്പന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണു വിവാദങ്ങളെന്നും ഹര്‍ജിയില്‍ആരോപിക്കുന്നു.
നിത്യാനന്ദ കുംഭമേളയില്‍ പങ്കെടുക്കാന്‍ ഹരിദ്വാറിലുള്ളതായി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോഴത്തെ വിവരങ്ങള്‍ അറിയില്ലെന്നാണു പൊലീസ് പറയുന്നത്.












Click it and Unblock the Notifications