എംഎല്‍എയുടെ മക്കളെ സിപിഎം പുറത്താക്കി

തൃശൂരില്‍ അഭിഭാഷകനായ എം.സി ആഷി, ചാര്‍ട്ടേഡ് അക്കൌണ്ടന്റായ എം.സി ഷാബി എന്നിവരെയാണ് പുറത്താക്കിയത്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ പഴ്‌സനല്‍ സ്റ്റാഫില്‍ അംഗമായിരുന്നു ആഷി.
പാര്‍ട്ടിയുടെ തൃത്താല ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള ചേക്കോട് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് ഇരുവരും. കപ്പൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള ചേക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ 22 നു ചേര്‍ന്ന അംഗത്വ സൂക്ഷ്മപരിശോധനാ യോഗമാണ് ഇരുവരുടെയും അംഗത്വങ്ങള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പുറത്താക്കല്‍.
ഔദ്യോഗിക തിരക്കുകള്‍ മൂലം അവധി നല്‍കണമെന്ന് ഇരുവരും പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുകയും അവധി അനുവദിക്കുകയും ചെയ്തതായി സൂചനയുണ്ട്.
സിപിഎം ചേക്കോട് മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ആഷി. എസ്എഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റിയംഗം, കുന്നംകുളം ഏരിയാ സെക്രട്ടറി, ഡിവൈഎഫ്‌ഐ കപ്പൂര്‍ വില്ലേജ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications