Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിക്യാമറ: വനിതാ നേതാവിനെ എസ്‌ഐ അപമാനിച്ചു

Police
കോഴിക്കോട്: സാഗര്‍ ഹോട്ടലിലെ ക്യാമറാ സംഭവവുമായി ബന്ധപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ പൊലീസ് അപമാനിച്ചെന്ന് പരാതി.

പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയ കേസില്‍ ജാമ്യമെടുക്കാന്‍ നടക്കാവ് സ്‌റ്റേഷനില്‍ എത്തിയ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ. ആയിഷക്കുട്ടി സുല്‍ത്താനെ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.കെ ബിജു അസഭ്യം പറഞ്ഞ് അപമാനിച്ചുവെന്നാണ് പരാതി.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറ്റു പൊലീസുകാര്‍ക്കും മുന്നില്‍ എസ്‌ഐ തടഞ്ഞു നിര്‍ത്തി അപമാനിച്ചെന്നും കള്ളക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചെന്നും ആയിഷക്കുട്ടി സുല്‍ത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഡിജിപി, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. എസ്‌ഐക്കെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും ആയിഷക്കുട്ടി പറഞ്ഞു.

സ്‌റ്റേഷനിലേക്കു മാര്‍ച്ചു നടത്തിയതിനാണ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇതില്‍ ജ്യാമമെടുത്ത് മടങ്ങാനൊരുങ്ങവെ സ്‌റ്റേഷനിലെ ഇടനാഴിയില്‍ തടഞ്ഞു നിര്‍ത്തി 'നിങ്ങള്‍ മറ്റേക്കേസിലെ പ്രതിയല്ലേ, ആ കേസില്‍ ജാമ്യമെടുത്തോ? എന്നു ചോദിച്ച് അപമാനിത്തകെന്നാണ് വനികാ നേതാവ് പറയുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാജിര്‍ അറാഫത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ പ്രതിയാക്കാനാണ് ബിജു ശ്രമിച്ചതെന്ന് ആയിഷക്കുട്ടി പറഞ്ഞു . എഎസ്‌ഐ സുരേഷ് ബാബുവും മോശമായി പെരുമാറിയെന്നും പിന്നീട് ക്ഷമ ചോദിച്ചതായും ആയിഷക്കുട്ടി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+