ബസിന് സാങ്കേതിക തകരാറുകള്‍ ഇല്ല: ആര്‍ടിഒ

ബ്രേക്കിനും സ്റ്റിയറിങിനും തകരാറില്ല. പുഴയില്‍ നിന്നും ഉയര്‍ത്തിയെടുത്തപ്പോള്‍ ബസ് തേര്‍ഡ് ഗിയറിലായിരുന്നു. അപകട സമയത്ത് അമിത വേഗതിയില്ലായിരുന്നുവെന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്. ബസിന്റെ സ്പീഡ് ഗവേണര്‍ നന്നായി പ്രവര്‍ത്തിക്കുന്ന വിധത്തിലാണ്.
മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ രണ്ടു തവണ ബസ് പരിശോധിച്ചുവെന്ന് ആര്‍ടിഒ അറിയിച്ചു. ബസ് പുഴയില്‍ നിന്ന് ഉയര്‍ത്തിയ ഉടനും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന ശേഷവുമായിരുന്നു പരിശോധനകള്‍.
എഡിജിപി ച്രന്ദശേഖറിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഒരിക്കല്‍ കൂടി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബസിന്റെ പവര്‍ സ്റ്റിയറിങ് തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് െ്രെഡവര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.












Click it and Unblock the Notifications