കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസിന് സാങ്കേതിക തകരാറുകള്‍ ഇല്ല: ആര്‍ടിഒ

  • By Ajith Babu
Google Oneindia Malayalam News

Kottayam bus Accident
കോട്ടയം: താഴത്തങ്ങാടിയില്‍ അപകടത്തില്‍പ്പെട്ട ബസിന് സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് ആര്‍ടിഒ കെഎ ജോര്‍ജ്ജ് അറിയിച്ചു. ബസില്‍ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ബ്രേക്കിനും സ്റ്റിയറിങിനും തകരാറില്ല. പുഴയില്‍ നിന്നും ഉയര്‍ത്തിയെടുത്തപ്പോള്‍ ബസ് തേര്‍ഡ് ഗിയറിലായിരുന്നു. അപകട സമയത്ത് അമിത വേഗതിയില്ലായിരുന്നുവെന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്. ബസിന്റെ സ്പീഡ് ഗവേണര്‍ നന്നായി പ്രവര്‍ത്തിക്കുന്ന വിധത്തിലാണ്.

മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ രണ്ടു തവണ ബസ് പരിശോധിച്ചുവെന്ന് ആര്‍ടിഒ അറിയിച്ചു. ബസ് പുഴയില്‍ നിന്ന് ഉയര്‍ത്തിയ ഉടനും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന ശേഷവുമായിരുന്നു പരിശോധനകള്‍.

എഡിജിപി ച്രന്ദശേഖറിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഒരിക്കല്‍ കൂടി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബസിന്റെ പവര്‍ സ്റ്റിയറിങ് തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് െ്രെഡവര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X