അശ്ലീലം: ബ്രസീലില്‍ ഗൂഗിളിന് പിഴ

ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഓര്‍ക്കുട്ടില്‍ സെന്‍സര്‍ ചെയ്യാതെ അശ്ലീല തമാശകള്‍ പ്രസിദ്ധീകരിച്ചതിനാണ് ബ്രസീല്‍ കോടതി പിഴയിട്ടത്.
ബ്രസീലിലെ വടക്കന്‍ സ്റ്റേറ്റായ റോണ്‍ഡോണിയയില്‍ ചൊവ്വാഴ്ചയാണ് പിഴയിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. ഒരു ദിവസം 2,700ഡോളര്‍ എന്ന നിലയ്ക്കാണ് ഗൂഗിള്‍ പിഴയായി നല്‍കേണ്ടത്.
മേലില്‍ ഇത്തരം അശ്ലീല ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി താക്കീത് ചെയ്തിട്ടുമുണ്ട്. ചൈനയില്‍ ഗൂഗിള്‍ നേരിടുന്ന സെന്‍സര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.












Click it and Unblock the Notifications