കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുഹ്യരോഗത്തിനും കാരണം ഫേസ്‍ബുക്ക് !!

Google Oneindia Malayalam News

Facebook Page
ലണ്ടന്‍: ബ്രിട്ടനില്‍ ഗുഹ്യരോഗക്കാരുടെ എണ്ണം ദിവസംപ്രതി കൂടുകയാണ്. ഇതന് കാരണം ചങ്ങാതിക്കൂട്ട (സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്) സൈറ്റായ ഫേസ് ബുക്കാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍.

എന്‍എച്ച്എസ് ടീസ് എന്ന സ്ഥാപനത്തിലെ പൊതുജനാരോഗ്യ വിദഗ്ദനായ പ്രൊഫ. പീറ്റര്‍ കെല്ലിയാണ് ഈ പഠന റിപ്പോര്‍ട്ടുമായി മുന്നോട്ട് വന്നിരിയ്ക്കുന്നത്. സിഫിലിസ് ബാധിതരുടെ എണ്ണം നാലിരട്ടിയായി കൂടിയിട്ടുണ്ടെന്ന് പഠനം പറയുന്നു. ഇതിന് കാരണം അപരിചിതരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്. ഫേസ്‍ബുക്ക് പോലുള്ള ചങ്ങാതിക്കൂട്ട സൈറ്റുകള്‍ വഴി കണ്ടെത്തുന്ന അപരിചിതരായ പുതു സുഹൃത്തുകളുമായുള്ള ബന്ധമാണ് പണ്ടെങ്ങും കാണാത്ത തരത്തില്‍ ഗുഹ്യ രോഗം കൂടുന്നതിന് കാരണം. പീറ്റര്‍ പറയുന്നു.

ഗുഹ്യ രോഗം പിടിപെടുന്നതില്‍ ഏറെയും യുവതികളാണ്. ഇവരില്‍ ഏറെപ്പേരും ചങ്ങാതിക്കൂട്ട സൈറ്റുകള്‍ വഴി പരിചയപ്പെട്ടവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പഠനത്തിനിടയില്‍ വെളിപ്പെടുത്തിയിരുന്നു. വല്ലപ്പോഴുമുള്ള ശാരീരിക ബന്ധത്തിനായി ഒരാളെ കണ്ടെത്താന്‍ മുന്‍കാലങ്ങളിലേക്കാള്‍ എളുപ്പമാണ് ഇപ്പോള്‍. ഓരോ വ്യക്തിയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആളുകളുടെ എണ്ണം ഇപ്പോള്‍ കൂടിയിട്ടുണ്ട്. ഇത് 20 വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. രോഗം വരാതിരിയ്ക്കാനായി ഇവര്‍ ഉറ ഉപയോഗിയ്ക്കുന്നില്ലെന്നതാണ് അതിനേക്കാള്‍ ആശങ്ക ഉണ്ടാക്കുന്ന കാര്യം.
20നും 24നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലും 25നും 34നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലുമാണ് കൂടുതലും ഗുഹ്യരോഗം കാണുന്നത്.

ഇന്റര്‍നെറ്റുവഴി പുതിയ സുഹൃത്തുക്കളെ കണ്ടെത്തുമ്പോഴും അവരുമായി ബന്ധപ്പെടുമ്പോഴും വേണ്ട മുന്‍കരുതലെടുക്കണമെന്നത് ഓരോ വ്യക്തിയും ശ്രദ്ധിയ്ക്കേണ്ട കാര്യമാണെന്നാണ് ഫേസ്‍ബുക്ക് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X