എന്നെ കേരളം ക്ഷണിച്ചുവരുത്തി അപമാനിച്ചു: ബച്ചന്‍

ഗുജറാത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് ഉത്തരം പറയുകയാണ് ബിഗ് ബി ബ്ലോഗില്‍. എന്നെ കേരളത്തിന്റെ അംബാസിഡര്‍ ആക്കാതിരിക്കുന്നത് മോശം പ്രവൃത്തിയാണ്. അനാവശ്യമായ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍ ആണ് കേരളം ഇക്കാര്യത്തില്‍ കാണുന്നത്.
ഗുജറാത്തിന്റെ രാഷ്ട്രീയമല്ല വികസനമാണ് താന്‍ പ്രമോട്ട് ചെയ്യുന്നത്. അത് മനസ്സിലാക്കാത്തത് നിര്‍ഭാഗ്യകരമാണ്. എന്നെ സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തി അപമാനിച്ചു. കേരളത്തിനു വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് ഇത്തരം സങ്കുചിത നടപടികള്‍ അതിന് തടസ്സമായി.
കേരളത്തിന്റെ വിനോദസഞ്ചാരസാധ്യതയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ഇക്കാര്യത്തില്‍ ഗൂഡാലോചന നടന്നതായി സംശയമുണ്ട്.
എന്നെ ബ്രാന്റ് അംബാസിഡറാകാന്‍ ക്ഷണിച്ചതും വേണ്ടെന്ന് വച്ചതും കേരള സര്‍ക്കാറാണ്. ഇക്കാര്യത്തിന്റെ ഫലം എന്തുതന്നെയായാലും എനിയ്ക്കത് പ്രശ്‌നമല്ല.
ഇതാദ്യമായല്ല താന്‍ അവഗണിക്കപ്പെടുന്നത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രവേദിയിലും താന്‍ അവഗണിക്കപ്പെട്ടിരുന്നുവെന്നും ന്നും ബച്ചന്‍ ബ്ലോഗില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിലൊന്നും തനിക്ക് വേദനയില്ലെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications