കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ ബച്ചനെ കോണ്‍ഗ്രസിനും വേണ്ട

  • By Ajith Babu
Google Oneindia Malayalam News

Sea Link row: Congress humiliates Amitabh Bachchan
മുംബൈ: കേരളത്തിലേതിന് സമാനമായ ബച്ചന്‍ വിവാദം മഹാരാഷ്ട്രയിലും. ബാന്ദ്ര - വര്‍ളി സീലിങ്ക് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടന ചടങ്ങില്‍ അമിതാഭ് ബച്ചനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് മഹാരാഷ്ട്രയില്‍ വിവാദം പുകയുന്നത്. ബുധനാഴ്ച നടന്ന ചടങ്ങിലേക്ക് ബച്ചനെ ക്ഷണിച്ചതില്‍ പരിപാടിയുടെ ഉദ്ഘാടകനായിരുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ പാര്‍ട്ടിയ്ക്ക് ഇക്കാര്യത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ബച്ചനെ ക്ഷണിച്ചതായി അറിഞ്ഞില്ലെന്നും ക്ഷണക്കത്തില്‍ അദ്ദേഹത്തിന്റെ പേര് ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുപോലെയുള്ള ചടങ്ങില്‍ ആരെയൊക്കെ ക്ഷണിക്കണമെന്നതില്‍ ശ്രദ്ധ വേണമായിരുന്നു. പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടെന്ന് ചവാന്‍ വെളിപ്പെടുത്തി.

നരേന്ദ്ര മോഡി ഭരിയ്ക്കുന്ന ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി ഏറ്റെടുത്തതിലുള്ള എതിര്‍പ്പാണ് കോണ്‍ഗ്രസ് പ്രകടിപ്പിയ്ക്കുന്നതെന്ന സൂചനകളാണ് അശോക് ചവാനില്‍ നിന്നും ലഭിയ്ക്കുന്നത്.

മഹാരാഷ്ട്ര സര്‍ക്കാരിലെ പ്രമുഖ കക്ഷിയായ എന്‍സിപി നിയന്ത്രിയ്ക്കുന്നമഹാരാഷ്ട്ര സ്‌റ്റേറ്റ് റോഡ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍(എംഎസ്ആര്‍ഡിസി) ആണ് ചടങ്ങിന്റെ സംഘാടകര്‍.

പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയ ചടങ്ങില്‍ ബച്ചന്‍ പങ്കെടുക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന ഘടകം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X