കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്കെതിരായ പ്രസ്താവന: മുലായം കുരുക്കില്‍

  • By Lakshmi
Google Oneindia Malayalam News

Mulayam
ദില്ലി: വനിതാ സംവരണ ബില്‍ സംബന്ധിച്ച് നടത്തി പരാമര്‍ശം സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ കുരുക്കിലാക്കി.

ബില്‍ പാസ്സായാല്‍ പാര്‍ലമെന്റില്‍ നിറയാന്‍ പോകുന്നതു യുവാക്കളുടെ വിസിലടികളും പൂച്ചശബ്ദവും ആകര്‍ഷിക്കുന്ന സ്ത്രീകളായിരിക്കുമെന്ന പരാമര്‍ശമാണ് വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

രാഷ്ട്രീയ കക്ഷികളും വനിതാ സംഘടനകളുമെല്ലാം മുലായത്തിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ്.

ലഖ്‌നൊവില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് മുലായം വനിതാ ബില്ലിനെതിരെ തിരിഞ്ഞത്.

വനിതാ സംവരണം കൊണ്ടു പ്രമാണിമാരുടെ കുടുംബാംഗങ്ങള്‍ക്കു മാത്രമേ ഗുണം ഉണ്ടാകുകയുള്ളൂവെന്നു പറഞ്ഞശേഷമാണു അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

മുലായത്തിന്റെ നിലവാരത്തിനു യോജിച്ചതല്ല ഈ പ്രസ്താവന എന്നാണു പൊതുവില്‍ ഉയരുന്ന അഭിപ്രായം. മുലയാത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നതു മുമ്പ് അദ്ദേഹത്തിന്റെ വിശ്വസ്തനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന അമര്‍ സിങ്ങാണ്.

മുലായത്തിന്റേത് ലൈംഗികത നിറഞ്ഞതും വിലകുറഞ്ഞതുമായ പ്രസ്താവനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീത്വത്തിനെതിരായ അവഹേളനമാണിത്. ദേശീയ വനിതാ കമ്മിഷന്‍ ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് അമര്‍ സിങും സഹപ്രവര്‍ത്തക ജയപ്രദയും ആവശ്യപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X