തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സിബിഐ റെയ്ഡ്

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച റെയ്ഡ് രാവിലെ എട്ടര വരെ നീണ്ടു. എന്നാല്‍ റെയ്ഡില്‍ പുകയില കടത്താന്‍ ശ്രമിച്ച രണ്ട് പേരെ മാത്രമാണ് പിടികൂടാനായത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പുലര്‍ച്ചയെത്തുന്ന രാജ്യാന്തര വിമാനസര്‍വീസുകളില്‍ നിന്നും വന്‍തോതില്‍ സാധനങ്ങള്‍ കടത്തുന്നുവെന്നാണ് പരാതി വന്നിരുന്നത്. 15 അംഗ സിബിഐ സംഘം ഗള്‍ഫില്‍നിന്നെത്തിയ എട്ട് രാജ്യന്തര വിമാന യാത്രക്കാരില്‍ വിശദമായ പരിശോധന നടത്തി.
പിടിയിലായ രണ്ടു പേരെ കംസ്റ്റംസ് അധികൃതര്‍ക്ക് കൈമാറി. പിഴയടച്ച ഇവരെ പിന്നീട് വിട്ടയച്ചു.












Click it and Unblock the Notifications