കോട്ടയം ദുരന്തം: ബസ് ഡ്രൈവര്‍ അറസ്റ്റില്‍
കോട്ടയം: താഴത്തങ്ങാടിയില്‍ 11 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.
മന:പൂര്‍വ്വമല്ലാത്ത നരഹത്യയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിയ്ക്കുന്ന കുറ്റം. സ്റ്റിയറിങ് തകരാറാണ് അപകടത്തിനിടയാക്കിയതെന്ന് ഡ്രൈവര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ വാഹനത്തിന് സാങ്കേതികത്തകരാര്‍ ഇല്ലെന്നാണ് ആര്‍ടിഓയുടെ പരിശോധനയില്‍ കണ്ടെത്തിയത്. ഇതോടെയാണ് ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications