കടപ്പുറത്തെ പുള്ളിപ്പുലി പിടിയില്‍

'കേജ് ട്രാപ്' തന്ത്രത്തിലൂടെയാണ് പുലിയെ ബുധനാഴ്ച രാത്രി കുടുക്കിയത്. നേരത്തെ ഒരുക്കിയ കൂട്ടിനടുത്തുവരെ പുലി വന്നെങ്കിലും അകത്തുകയറാതെ പോവുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി പുലി ഇവിടെ ഉണ്ടായിരുന്നുവെന്നാണ് നിരീക്ഷണത്തില്‍ വ്യക്തമായിരുന്നത്.
മനുഷ്യസാന്നിധ്യത്തെ അത്ര ഭയക്കാതിരുന്ന പുലിയ്ക്ക് കടലോരത്ത് നിന്ന് ആവശ്യത്തിന് ഇര ലഭിയ്ക്കുന്നുണ്ടെന്നാണ് നിഗമനമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇതിനാലാണ് പുലി മനുഷ്യരെ ആക്രമിയ്ക്കാന്‍ ശ്രമിയ്ക്കാതിരുന്നതെന്നും കരുതപ്പെടുന്നു.












Click it and Unblock the Notifications