കേരളം താന്തോന്നിമാര്‍ വാഴുന്ന ചട്ടമ്പിനാട്

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് കൊള്ളയും കൊലയും കൊലപാതകവും വര്‍ദ്ധിച്ചതായി പ്രതിപക്ഷത്തിന് വേണ്ടി നോട്ടീസ് നല്‍കിയ സിപി മുഹമ്മദ് ആരോപിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ വന്ന് കവര്‍ച്ച നടത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിയ്ക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനനില പാടേ തകര്‍ന്നിരിയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ പാലക്കാട് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ഐജി മുഹമ്മദ് യാസിനാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ രണ്ട് സിഐമാര്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സഭയിലില്ലാതിരുന്ന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷന് വേണ്ടിയാണ് വിജയകുമാര്‍ മറുപടി പറഞ്ഞത്.
ഫോറന്‍സിക് പരിശോധന അടക്കമുള്ളവ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും വിജയകുമാര്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications