ഡ്രൈവറുടെ പിഴവ് അപകടകാരണം

ഡ്രൈവര്‍ പറഞ്ഞ പ്രകാരം സ്റ്റിയറിങിന് തകരാര്‍ ഉള്ളതായി കണ്‌ടെത്താനായിട്ടില്ല. പവര്‍ സ്റ്റിയറിങുള്ള ബസായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇത്തരം ബസുകള്‍ ഓടിച്ചുള്ള പരിചയം ഡൈവര്‍ക്ക് മുന്‍പില്ല. പോസ്റ്റിലും മൈല്‍ കുറ്റിയിലും ബസ് ഇടിച്ചപ്പോള്‍ ഡ്രൈവര്‍ ബ്രേക്ക് ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തി. പെട്ടെന്ന് ബ്രേക്ക് ഇടുമ്പോള്‍ ഉണ്ടാകുന്ന പാടുകള്‍ അപകട സ്ഥലത്തു കണ്ടെത്താന്‍ സാധിച്ചില്ല.
െ്രെഡവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിനു കാരണമെന്നും സംശയിക്കുന്നുണ്ട്. ബസ് റോഡില്‍ നിന്നു സൈഡിലേക്ക് ഇറങ്ങിയതിനു ശേഷമാണ് ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. ഫിറ്റ്‌നെസ് പരിശോധനയ്ക്കു ശേഷമാണ് എമര്‍ജന്‍സി വാതിലിനു മുന്നിലുള്ള ക്രോസ് ബാറും സീറ്റും സ്ഥാപിച്ചത്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കുമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട ബസും അപകടം നടന്ന സ്ഥലവും അദ്ദേഹം വിശദമായി പരിശോധിച്ചു.
ബസിന് സാങ്കേതിക തകരാര്‍ ഒന്നുംതന്നെയില്ലെന്ന് ബുധനാഴ്ച ആര്‍ടിഒ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്.












Click it and Unblock the Notifications