Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന്റെ ജഡത്തിനായി ഭാര്യമാരുടെ തര്‍ക്കം

Mavelikkara
മാവേലിക്കര: മരിച്ച ഭര്‍ത്താവിന്റെ മൃതദേഹത്തിന് അവകാശവാദമുന്നയിച്ചു ഭാര്യമാര്‍ പോലീസ് സ്‌റ്റേഷനില്‍. കഴിഞ്ഞ ശനിയാഴ്ച ഹൃദയാഘാതം മൂലം മരിച്ച കൊല്ലകടവ് പേരൂര്‍ത്തറയില്‍ പൊന്നപ്പന്റെ ഭാര്യമാരാണു പരാതിക്കാര്‍.

പൊന്നപ്പന്‍ നിയമപരമായി വിവാഹം ചെയ്തത് കൊല്ലകടവ് സ്വദേശി കുഞ്ഞമ്മയെയാണ്. ഈ ബന്ധത്തില്‍ നാലുമക്കളുണ്ട്. കൂലിപ്പണിക്കാരനായ പൊന്നപ്പന്‍ പിന്നീട് ഒപ്പം ജോലി ചെയ്ത ഇറവങ്കര സ്വദേശി ഓമനയെയും വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ മക്കളില്ല.

പൊന്നപ്പന്‍ മരിച്ചപ്പോള്‍ ആദ്യഭാര്യയും മക്കളും സഹോദരങ്ങളും ചേര്‍ന്നു മൃതദേഹം സംസ്‌കരിക്കാന്‍ ശ്രമിച്ചു ഇതിനെ എതിര്‍ത്ത രണ്ടാംഭാര്യ ഭര്‍ത്താവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു.

സഹോദരങ്ങളില്‍ പലരും കേരളത്തിനു പുറത്തായതിനാല്‍ പൊന്നപ്പന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എല്ലാവരും എത്തിച്ചേര്‍ന്നപ്പോഴാണു രണ്ടാം ഭാര്യ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

തര്‍ക്കത്തേത്തുടര്‍ന്നു സംസ്‌കാരച്ചടങ്ങുകള്‍ നിര്‍ത്തിവച്ച് ഭാര്യമാരും മക്കളും പോലീസിനെ സമീപിയ്ക്കുകയായിരുന്നു.

നിയമപ്രകാരം വിവാഹം ചെയ്ത ഭാര്യക്കാണു മൃതദേഹത്തിന് അവകാശം. എങ്കിലും മരണവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ പോലീസ് ഇരുകൂട്ടരെയും രമ്യതയിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്ത്രീകള്‍ സ്‌റ്റേഷനിലും പ്രശ്‌നം സൃഷ്ടിച്ചു.

പോലീസ് സ്‌റ്റേഷനിലും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തില്‍ ആര്‍ഡിഒയെ സമീപിക്കാന്‍ ഒരുങ്ങുകയാണു ബന്ധുക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+