ഒബാമയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തത് ഫ്രഞ്ചുകാരന്‍

'ഹാക്കര്‍ ക്രോള്‍' എന്ന പേരിലാണ് ഇയാള്‍ ഹാക്കിങില്‍ ഏര്‍പ്പെട്ടിരുന്നത്. ഉപയോഗിക്കാന്‍ സാധ്യതയുള്ള പാസ് വേഡുകള്‍ ഊഹിച്ചെടുത്താണ് ഇയാള്‍ ട്വിറ്റര്‍ ഹാക്ക് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഹാക്കിങിന് ഇയാള്‍ക്ക് പ്രത്യേക പരിശീലനമൊന്നും ലഭിച്ചിരുന്നില്ല.
ഒബാമയ്ക്ക് പുറമെ ബ്രിട്ടനി സ്പിയേഴ്‌സ് പോലുള്ള പല പ്രശസ്തരുടേയും ട്വിറ്റര്‍ അക്കൗണ്ടുകളും ഇയാള്‍ ഹാക്ക് ചെയ്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 2 വര്‍ഷം വരെ ഇയാള്‍ ജയില്‍ ശിക്ഷയനുഭവിയ്‌ക്കേണ്ടി വരും. ഫ്രഞ്ച് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂണ്‍ 24 ന് വീണ്ടും ഹാജരാകാമെന്ന ഉറപ്പില്‍ വിട്ടയച്ചു.












Click it and Unblock the Notifications