കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തത് ഫ്രഞ്ചുകാരന്‍

  • By Ajith Babu
Google Oneindia Malayalam News

Obamas's Twitter
പാരീസ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെതടക്കമുള്ള പ്രശസ്തരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത ഫ്രഞ്ച് പൗരന്‍ പിടിയിലായി. ക്ലെര്‍മോണ്ട്‌ഫെറാന്‍ഡിലുള്ള 25 കാരനായ തൊഴില്‍രഹിതനായ യുവാവിനെ മാസങ്ങള്‍ നീണ്ട ശ്രമത്തിലൂടെയാണ് എഫ്ബിഐയും ഫ്രഞ്ച് പോലീസും ചേര്‍ന്ന് കുടുക്കിയത്.

'ഹാക്കര്‍ ക്രോള്‍' എന്ന പേരിലാണ് ഇയാള്‍ ഹാക്കിങില്‍ ഏര്‍പ്പെട്ടിരുന്നത്. ഉപയോഗിക്കാന്‍ സാധ്യതയുള്ള പാസ് വേഡുകള്‍ ഊഹിച്ചെടുത്താണ് ഇയാള്‍ ട്വിറ്റര്‍ ഹാക്ക് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഹാക്കിങിന് ഇയാള്‍ക്ക് പ്രത്യേക പരിശീലനമൊന്നും ലഭിച്ചിരുന്നില്ല.

ഒബാമയ്ക്ക് പുറമെ ബ്രിട്ടനി സ്പിയേഴ്‌സ് പോലുള്ള പല പ്രശസ്തരുടേയും ട്വിറ്റര്‍ അക്കൗണ്ടുകളും ഇയാള്‍ ഹാക്ക് ചെയ്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 2 വര്‍ഷം വരെ ഇയാള്‍ ജയില്‍ ശിക്ഷയനുഭവിയ്‌ക്കേണ്ടി വരും. ഫ്രഞ്ച് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂണ്‍ 24 ന് വീണ്ടും ഹാജരാകാമെന്ന ഉറപ്പില്‍ വിട്ടയച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X