മുറുക്കാം പക്ഷേ ബ്രെന്റിലാണെങ്കില്‍ തുപ്പരുത്

ബ്രെന്റിലെ പാതയോരങ്ങളില്‍ മുറക്കുത്തുപ്പുന്നവര്‍ 80 പൌണ്ട് പിഴ അടയ്‌ക്കേണ്ടി വരും. ഇന്ത്യന്‍ വംശജര്‍ ഏറെയുള്ള സ്ഥലമായതുകൊണ്ടുതന്നെ മുറുക്കിത്തുപ്പല്‍ ഇവിടെ ഒരു പതിവാണ്.
ഇന്ത്യയില്‍നിന്നും ദക്ഷിണേഷ്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നുമുള്ള കുടിയേറ്റക്കാരാണ് പാതയോരങ്ങള്‍ മുറുക്കിത്തുപ്പി വൃത്തികേടാക്കുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
മുറുക്കലും പിന്നാലെയുള്ള തുപ്പലും നമ്മള്‍ ഇന്ത്യക്കാരുടെ ഒരു പതിവുരസമാണെങ്കിലും ബ്രെന്റില്‍ അത് വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മുറുക്കിത്തുപ്പുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അധികൃതര്‍ പാതയോരത്ത് പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.
വഴിയോരത്തെ തുപ്പല്‍ക്കറ നീക്കാന്‍ ബ്‌റെന്റ് നഗരസഭ പ്രതിവര്‍ഷം 20,000 പൌണ്ട് ചെലവിടുകയാണ്. പ്രത്യേക ഉപകരണംകൊണ്ടു വെള്ളം ശക്തമായി അടിച്ചാണു തുപ്പല്‍ നീക്കുന്നത്. എന്നാലും ചുവന്ന കറ പത്തു ശതമാനം വഴിയില്‍ശേഷിക്കും.
ഇങ്ങനെ തുപ്പല്‍ കഴുകി മടുത്തപ്പോഴാണ് തുപ്പുന്നവര്‍ക്ക് പിഴയിടാന്‍ ഭരണകൂടം തീരുമാനിച്ചത്. മുറുക്കിത്തുപ്പുന്നതിന്റെ നിറം ചുവപ്പായതിനാല്‍ രക്തക്കറയെന്ന തെറ്റിദ്ധാരണയ്ക്കും അതുവഴി കുറ്റ കൃത്യങ്ങള്‍ വര്‍ധിക്കാനും ഇടയാകുമെന്നും അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications