പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് : ടീകോം

ധാരണാ പത്രത്തിലെ വ്യവസ്ഥകളില്‍ വീഴ്ച വരുത്താത്ത ടീകോമിന് അന്ത്യശാസനം നല്‍കാന്‍ സര്‍ക്കാരിന് അവകാശമില്ല. സര്‍ക്കാര്‍ ഭാഗത്തുനിന്ന് തീര്‍ക്കേണ്ട ചുമതലകളിലാണ് വീഴ്ച ഉണ്ടായിരിക്കുന്നത്. 12 ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഇത് പ്രാഥമിക കരാറില്‍ ഉള്ള വ്യവസ്ഥയാണ്. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് അടക്കമുള്ള കാര്യങ്ങളും പരിഹരിക്കപ്പെടാനുണ്ട്.
തങ്ങളുടെ ഭാഗത്ത് പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ പരിഹരിക്കാന്‍ തയ്യാറാണ്. ടീകോമിന് സാമ്പത്തിക പ്രതിസന്ധിയാണെന്ന ആരോപണത്തിന് പലകുറി മറുപടി പറഞ്ഞിട്ടുള്ളതാണെന്നും കമ്പനി വ്യക്തമാക്കി.സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം 29ന് കൊച്ചിയില്‍ ചേരാനിരിക്കെയാണ് ടീകോം അധികൃതര്‍ വിശദീകരണ കുറിപ്പ് ഇറക്കിയിരിക്കുന്നത്.












Click it and Unblock the Notifications