കടംകയറിയ ദുബയ് വേള്‍ഡിന് സര്‍ക്കാര്‍ സഹായം

ഈ കമ്പനികളുടെ പ്രവര്‍ത്തനം ശക്തമാക്കാനാണ് ധനസഹായവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിയ്ക്കുന്നത്. ദുബയ് സര്‍ക്കാര്‍ 950 കോടി ഡോളര്‍ (ഏതാണ്ട് 43,700 കോടിരൂപ) സഹായമായി നല്‍കാനാണ് ഉദ്ദേശിയ്ക്കുന്നത്. 2350 കോടി ഡോളര്‍ (ഏതാണ്ട് 108100 കോടി രൂപ) കടമുള്ള ദുബയ് വേള്‍ഡിന് ഇതുകൊണ്ട് പ്രശ്നങ്ങള്‍ അവസാനിപ്പിയ്ക്കാനാവുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിയ്ക്കുന്നു.
ദുബായ് ഗവണ്മെന്റ് നല്കുന്ന ഫണ്ടില്‍ 150 കോടി ഡോളര്‍ ദുബായ് വേള്‍ഡിന് വേണ്ടിയാണ്. നഖീലിന് നല്‍കുന്നത് 800 കോടി ഡോളറും. ദുബയ് ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് ഫണ്ടാണ് ഈ ധനസഹായം നല്‍കുന്നത്. സര്‍ക്കാര്‍ നല്കുന്ന ഈ പണത്തിന് മിതമായ പലിശ ഈടാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.
ദുബയ് വേള്‍ഡും നഖീലും പല കോണ്‍ട്രാക്ടര്‍മാര്‍ക്കും മറ്റ് കമ്പനികള്‍ക്കും പണം നല്‍കാനുണ്ട്. ഇത് ചെറിയ തോതില്‍ നല്കി കമ്പനിയുടെ നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകാനായിരിയ്ക്കും ഈ തുക ഉപയോഗിയ്ക്കുക.
കടമെടുത്ത സ്ഥാപനങ്ങളുമായി അത് തിരിച്ചടയ്ക്കുന്നതിന് കൂടുതല്‍ കാലാവധി നേടിയെടുക്കാന്‍ ശ്രമിയ്ക്കുകയാണ് ദുബായ് വേള്‍ഡ്. എങ്ങനെയാണ് കടം വീട്ടേണ്ടതെന്നത് സംബന്ധിച്ച് പുതുക്കിയ പദ്ധതി ദുബയ് വേള്‍ഡ് വൈകാതെ വെളിപ്പെടുത്തും. ഈ പദ്ധതിയുടെ അന്തിമരൂപം കമ്പനി തയ്യാറാക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ഹോള്‍ഡിങ് കമ്പനികളില്‍ ഒന്നാണ് ദുബായ് വേള്‍ഡ്. കടലില്‍ മണ്ണിട്ട് ദ്വീപുകള്‍ ഉണ്ടാക്കി പാം ജുമെയ്റ പോലുള്ള അത്യാകര്‍ഷകങ്ങളായ പദ്ധതികള്‍ക്ക് നേതൃത്വം നല്കിയ കമ്പനിയായിരുന്നു നഖീല്‍. ആഗോള സാമ്പത്തിക മാന്ദ്യത്തിന് മുമ്പ് ഭൂമിവില കുതിച്ചുയര്‍ന്നപ്പോള്‍ ദുബയിലും മറ്റും വന്‍തോതില്‍ കമ്പനി നിക്ഷേപം നടത്തിയിരുന്നു. മാന്ദ്യത്തെതുടര്‍ന്ന് ഭൂവിലയിലുണ്ടായ ഇടിവാണ് നഖീലിന്റെ നടത്തിപ്പ് പ്രശ്നത്തിലാക്കിയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications