കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടംകയറിയ ദുബയ് വേള്‍ഡിന് സര്‍ക്കാര്‍ സഹായം

Google Oneindia Malayalam News

Dubai World Logo
ദുബയ്: കടക്കെണിയിലായ ദുബായ് വേള്‍ഡിനെയും അതിന്റെ കീഴിലുള്ള നഖീല്‍ എന്ന ഭൂമി ഇടപാട് കമ്പനിയെയും ഉയര്‍ത്തെഴുന്നേല്‍പ്പിയ്ക്കാന്‍ ദുബയ് സര്‍ക്കാര്‍ മുന്നോട്ടുവരുന്നു. നേരത്തേ ഇത്തരത്തിലൊരു നീക്കം നടത്തില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നതാണ്.

ഈ കമ്പനികളുടെ പ്രവര്‍ത്തനം ശക്തമാക്കാനാണ് ധനസഹായവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിയ്ക്കുന്നത്. ദുബയ് സര്‍ക്കാര്‍ 950 കോടി ഡോളര്‍ (ഏതാണ്ട് 43,700 കോടിരൂപ) സഹായമായി നല്‍കാനാണ് ഉദ്ദേശിയ്ക്കുന്നത്. 2350 കോടി ഡോളര്‍ (ഏതാണ്ട് 108100 കോടി രൂപ) കടമുള്ള ദുബയ് വേള്‍ഡിന് ഇതുകൊണ്ട് പ്രശ്നങ്ങള്‍ അവസാനിപ്പിയ്ക്കാനാവുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിയ്ക്കുന്നു.

ദുബായ് ഗവണ്‍മെന്റ് നല്‍കുന്ന ഫണ്ടില്‍ 150 കോടി ഡോളര്‍ ദുബായ് വേള്‍ഡിന് വേണ്ടിയാണ്. നഖീലിന് നല്‍കുന്നത് 800 കോടി ഡോളറും. ദുബയ് ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് ഫണ്ടാണ് ഈ ധനസഹായം നല്‍കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഈ പണത്തിന് മിതമായ പലിശ ഈടാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.

ദുബയ് വേള്‍ഡും നഖീലും പല കോണ്‍ട്രാക്ടര്‍മാര്‍ക്കും മറ്റ് കമ്പനികള്‍ക്കും പണം നല്‍കാനുണ്ട്. ഇത് ചെറിയ തോതില്‍ നല്‍കി കമ്പനിയുടെ നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകാനായിരിയ്ക്കും ഈ തുക ഉപയോഗിയ്ക്കുക.

കടമെടുത്ത സ്ഥാപനങ്ങളുമായി അത് തിരിച്ചടയ്ക്കുന്നതിന് കൂടുതല്‍ കാലാവധി നേടിയെടുക്കാന്‍ ശ്രമിയ്ക്കുകയാണ് ദുബായ് വേള്‍ഡ്. എങ്ങനെയാണ് കടം വീട്ടേണ്ടതെന്നത് സംബന്ധിച്ച് പുതുക്കിയ പദ്ധതി ദുബയ് വേള്‍ഡ് വൈകാതെ വെളിപ്പെടുത്തും. ഈ പദ്ധതിയുടെ അന്തിമരൂപം കമ്പനി തയ്യാറാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ഹോള്‍ഡിങ് കമ്പനികളില്‍ ഒന്നാണ് ദുബായ് വേള്‍ഡ്. കടലില്‍ മണ്ണിട്ട് ദ്വീപുകള്‍ ഉണ്ടാക്കി പാം ജുമെയ്‌റ പോലുള്ള അത്യാകര്‍ഷകങ്ങളായ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ കമ്പനിയായിരുന്നു നഖീല്‍. ആഗോള സാമ്പത്തിക മാന്ദ്യത്തിന് മുമ്പ് ഭൂമിവില കുതിച്ചുയര്‍ന്നപ്പോള്‍ ദുബയിലും മറ്റും വന്‍തോതില്‍ കമ്പനി നിക്ഷേപം നടത്തിയിരുന്നു. മാന്ദ്യത്തെതുടര്‍ന്ന് ഭൂവിലയിലുണ്ടായ ഇടിവാണ് നഖീലിന്റെ നടത്തിപ്പ് പ്രശ്നത്തിലാക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X