ജയില്‍ നിറയ്ക്കല്‍ സമരത്തിന് ബംഗാള്‍ സിപിഎമ്മില്ല

ജയില്‍നിറയ്ക്കല്‍ സമരത്തിന് പകരം കൂട്ടപ്പിക്കറ്റിങ് മാത്രമേ ബംഗാളില്‍ ഉണ്ടാവൂ എന്ന് സംസ്ഥാന സെക്രട്ടറി ബിമന്‍ബസു പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ബസു സംസ്ഥാനത്തിന്റെ വിയോജിപ്പറിയിച്ചുവെന്നാണറിയുന്നത്. അതേ സമയം കേരളത്തില്‍ 'ജയില്‍നിറയ്ക്കല്‍സമരം' തന്നെ നടക്കും.
വിലക്കയറ്റത്തിനെതിരെ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 12ന് നടത്തിയ റാലിക്കുശേഷമാണ് 'ജയില്‍നിറയ്ക്കല്‍' സമരം നടത്താന്‍ തീരുമാനമുണ്ടായത്.
മറ്റു പ്രധാന ഇടതുപക്ഷ പാര്‍ട്ടികളായ സിപിഐ, ആര്‍എസ്പി., ഫോര്‍വേഡ് ബ്ലോക്ക് എന്നീ കക്ഷികളോടൊപ്പമാണ് ഈ സമരവും സിപിഎം ആസൂത്രണംചെയ്തത്. എന്നാല്‍ ബംഗാള്‍ ഘടകത്തോട് സിപിഎം നേതൃത്വം ഇതേക്കുറിച്ച് പ്രത്യേകചര്‍ച്ച നടത്തിയിരുന്നില്ല.
ബംഗാളിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരമൊരു സമരം ബുദ്ധിമുട്ടാണെന്നാണ് ബംഗാള്‍ഘടകത്തിന്റെ നിലപാട്. പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ മെയ്മാസത്തില്‍ പ്രതീക്ഷിക്കുന്ന സംസ്ഥാനത്ത് സിപിഎം അതിനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. രാജ്യത്താകെ 25 ലക്ഷം പേരെയാണ് ഈ സമരത്തില്‍ പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications