കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയ്‌ക്കെന്തുമാവാം മായയ്ക്ക് പാടില്ലെന്നോ?

  • By Lakshmi
Google Oneindia Malayalam News

Sonia with Miney Garland
ദില്ലി: യുപി മുഖ്യമന്ത്രി മായാവതിക്ക് ബിഎസ്പി പ്രവര്‍ത്തകര്‍ അഞ്ച് കോടിയുടെ നോട്ടുമാല നല്‍കിയത് വിവാദമാക്കിയ പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ പാര്‍ട്ടി സംസ്ഥാന ഘടകം രംഗത്ത്.

കോണ്‍ഗ്രസിനെതിരായ ആയുധവുമായിട്ടാണ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മായാവതി മാത്രമല്ല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ നോട്ടുമാല നല്‍കിയിട്ടുണ്ടെന്നാണ് ഇവരുടെ വാദം. തെളിവായി സോണിയ നോട്ടുമാല ധരിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് നേതാക്കള്‍ കാണിയ്ക്കുന്നത്.

പ്രതിപക്ഷ ഗൂഡാലോചനയ്ക്ക് എതിരെ കഴിഞ്ഞ ദിവസം ബിഎസ്പി സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി മായാവതി മന്ത്രിസഭയിലെ മന്ത്രിയായ നസീമുദ്ദീന്‍ സിദ്ധിഖിയാണ് സോണിയയുടെ വിവാദ ഫോട്ടോ പ്രദര്‍ശിപ്പിച്ചത്. മായാവതിയുടെ വലംകയ്യാണ് സിദ്ധിഖി.

സോണിയയുടെ ഫോട്ടോ കൂടാതെ വമ്പന്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന അദ്വാനിയുടെയും മുലായം സിംഗ് യാദവിന്റെയും ചിത്രങ്ങളും സിദ്ധിഖി ഉയര്‍ത്തിക്കാട്ടി. ബിജെപി നേതാവ് എല്‍കെ അദ്വാനി ഒരു വെള്ളിയില്‍ തീര്‍ത്ത കിരീടം ധരിച്ച് നില്‍ക്കുന്നതും സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം ഒരു വെള്ളി ഗദ ചുഴറ്റുന്നതുമാണ് ഫോട്ടോകള്‍.

സോണിയയും മറ്റ് നേതാക്കളും ഇത്തരത്തില്‍ ഉള്ള രാജകീയ സ്വീകരണം ഏറ്റുവാങ്ങുന്നതിനെ ആരും ശ്രദ്ധിക്കില്ല എന്നും എന്നാല്‍, ഒരു ദളിത് സ്ത്രീ നോട്ടുമാല ധരിച്ചാല്‍ അത് വിവാദമാവുമെന്നും സിദ്ധിഖി ആരോപിച്ചു.

മാര്‍ച്ച് 15 ന് ബിഎസ്പി മഹാറാലിയില്‍ വച്ച് മായാവതിക്ക് നല്‍കിയ നോട്ടുമാലയില്‍ 5 കോടി രൂപയുടെ 1000 രൂപാ നോട്ടുകള്‍ ഉണ്ടായിരുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍, വെറും 21 ലക്ഷം രൂപയുടെ നോട്ടു മാത്രമേ മാലയില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് പാര്‍ട്ടി വാദിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X