നിത്യാനന്ദയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കേസ് അന്വേഷണഘട്ടത്തിലാണെന്നും അതിനിടയില്‍ ഇടപെടാനാവില്ലെന്നും വ്യക്തമാക്കിക്കൊണ്ട് അറസ്റ്റ് തടയണമെന്ന ഹര്‍ജി കോടതി തള്ളിയത്.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇംഗ്ലീഷില്‍ തര്‍ജമചെയ്ത് ഹാജരാക്കാന്‍ ജസ്റ്റിസ് അരളി നാഗരാജ് പോലീസിന് നിര്‍ദേശം നല്‍കി.
അറസ്റ്റ് തടയണമെന്നും തന്റെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുന്ന കേസുകള്‍ അടിസ്ഥാനരഹിതമായതിനാല്‍ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് രണ്ടു ഹര്‍ജികളാണ് നിത്യാനന്ദ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
കഴിഞ്ഞ 23ന് ആദ്യവാദം കേട്ട കോടതി കേസുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ വിവരങ്ങളും മാര്‍ച്ച് 25ന് ഹാജരാക്കാന്‍ ബിദദി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കന്നഡയില്‍ തയ്യാറാക്കിയ രേഖകളാണ് വ്യാഴാഴ്ച പോലീസ് ഹാജരാക്കിയത്. ഇതേത്തുടര്‍ന്നാണ് ഈ രേഖകള്‍ ഇംഗ്ലീഷില്‍ തര്‍ജമ ചെയ്ത് മാര്‍ച്ച് 30ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
വിവാദദൃശ്യങ്ങള്‍ ടിവി ചാനലുകളിലൂടെ പ്രചരിച്ചതോടെ കഴിഞ്ഞ രണ്ടു മുതല്‍ കാണാതായ നിത്യാനന്ദ ഹരിദ്വാറില്‍ ഉണ്ടെന്നു വിവരം ലഭിച്ചിരുന്നു. ഉടന്‍ ബാംഗ്ലൂരില്‍ എത്തുമെന്ന് സ്വാമി ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് എവിടെയാണെന്ന വിവരം ലഭിച്ചിട്ടില്ല.












Click it and Unblock the Notifications