രാഹുല്‍ ഗാന്ധിയ്ക്ക് തേനീച്ച ഭീഷണി

തേനീച്ചകള്‍ യോഗം അലങ്കോലപ്പെടുത്തുമെന്നു ഭയന്ന് പ്രത്യേക സുരക്ഷാ സംഘ (എസ്.പി.ജി)ത്തിന്റെ മേല്‍നോട്ടത്തില്‍ സുല്‍ത്താന്‍പുര്‍ ജില്ലാ അധികൃതരും പോലീസും യുദ്ധകാലാടിസ്ഥാനത്തില്‍ തേനീച്ചക്കൂടുകള്‍ നശിപ്പിക്കുകയാണ്.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി മായാവതിയുടെ റാലിയ്ക്ക് തേനീച്ച ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഈ സന്നാഹങ്ങള്‍. സുല്‍ത്താന്‍പുര്‍ കളക്ടറേറ്റ് ഭാഗത്താണ് തേനീച്ചകള്‍ വ്യാപകമായി കൂടുകൂട്ടിയിരിക്കുന്നത്.
വെള്ളിയാഴ്ച രാഹുലിന്റെ യോഗം നടക്കാനിരിക്കുന്ന ഹാളിനടുത്തും തേനീച്ചക്കൂടുകളുണ്ട്. മാര്‍ച്ച് 15ന് കളക്ടറേറ്റിന് പുറത്ത് മായാവതി തന്റെ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ തേനീച്ചകള്‍ കൂട്ടത്തോടെ ഇളകി പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു.
തേനീച്ചകളുടെ ആക്രമണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന ബിഎസ്പിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചെയ്തു. രാഷ്ട്രീയ ഗൂഢാലോചനക്കെതിരെ ബിഎസ്പി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തുന്നതിനിടെയാണ് രാഹുലിന്റെ സന്ദര്‍ശനം.
വെള്ളിയാഴ്ച രാവിലെയാണ് രാഹുല്‍ എത്തുന്നത്. യോഗം അടച്ചിട്ട ഹാളിനകത്താണെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് അധികൃതര്‍ തേനീച്ചക്കൂട് തകര്‍ക്കുന്നത്.












Click it and Unblock the Notifications