യുവാക്കളെ ഒഴിവാക്കിയാല്‍ മത്സരിയ്ക്കും: എം ലിജു

ഇന്ദിരാ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലിജു സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്. സമവായത്തിലൂടെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ അംഗീകരിക്കും. എന്നാല്‍ യുവാക്കള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കണം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ പാസ്സാക്കിയ പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ലിജു പറഞ്ഞു. പ്രമേയങ്ങള്‍ക്കു പക്വതയില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെപിസിസി അധ്യക്ഷന്റെ പ്രസ്താവന ശരിയാണെന്ന് തോന്നുന്നില്ല.
ഈ രീതിയില്‍ പ്രതികരിയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ എല്ലാ പ്രതികരണങ്ങളും യൂത്ത് കോണ്‍ഗ്രസ് അംഗീകരിക്കില്ല. യുവ സംഘടനകള്‍ തീക്ഷ്ണമായി പ്രതികരിയ്ക്കുന്നത് സ്വാഭാവികമാണെന്നും ലിജു ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications